മുംബൈ: പിയാനോ സംഗീതജ്ഞനായ കരണ്‍ ജോസഫ്(29)ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
മുംബൈയില്‍ സബേര്‍ബന്‍ ബന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള സ്വന്തം ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സുഹൃത്തായ റിഷി ഷായ്‌ക്കൊപ്പമാണ് ബന്ദ്രയിലെ ബുള്ളോക്ക് റോഡിലെ ഫ്‌ളാറ്റില്‍ കരണ്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം മുതലാണ് കരണ്‍ ഇവിടെ താമസം തുടങ്ങിയത്. ഫ്‌ളാറ്റില്‍ കരണും റിഷിയും സുഹൃത്തുക്കള്‍ക്കൊപ്പം ടിവി കാണുന്നതിനിടെ കരണ്‍ എഴുന്നേറ്റ് പോയി ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങളായി കരണ്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട ഉടനെ തന്നെ കരണിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്വേഷണത്തിന്റെ ഭാഗമായി കരണിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കരണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
പ്രമുഖ പിയാനിസ്റ്റിന്റെ അപ്രതീക്ഷിത മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി ട്വിറ്ററിലൂടെ പ്രതികരിച്ചു.