ബംഗളുരൂ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതെന്ന്് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ ഓഫീസ് അറിയിച്ചു.
ഇതോടെ ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ലഭ്യമാകും. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്. ഇപ്പോഴും രാജ്യത്തെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നിലയിലാണ്.
അതേസമയം,രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍നീട്ടിയേക്കുമെന്നാണ് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന മന്‍ കീ ബാത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുമന്നാണ് റിപ്പോര്‍ട്ട്.