സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ഭൈജന്‍ മാര്‍ച്ച് 2 ന് ചൈനീസ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ബോളിവുഡ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ ഏഴ് വയസുകാരിയായ ഹര്‍ഷലി മല്‍ഹോത്ര എന്ന കൊച്ചു മിടുക്കിയുടെ പ്രകടനം ഓരോരുത്തരുടെയും ഹൃദയം കീഴടക്കി കഴിഞ്ഞു. കരീന കപൂര്‍ ഖാന്‍ നായികയായി എത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 320.84 കോടിയാണ് നേടിയത്. ചൈനയില്‍ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിനെ കടത്തി വെട്ടുമെന്നും സൂചനയുണ്ട്.