ബോളിവുഡിന്റെ താരസുന്ദരി കരീന കപൂര്‍ സിനിമയ്ക്ക് പുറമേ ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവമാണ്.ഇപ്പോഴിതാ തന്റെ ആദ്യ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് ഇന്ത്യ ഡാന്‍സിലാണ് കരീന തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വാചാലയായത്.
1990 ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ മനസില്‍ കയറിക്കൂടിയത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍ വാഹി ആദ്യത്തെ ക്രഷിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അരുണ്‍ റോയോടുണ്ടായിരുന്ന ആരാധന താരം തന്നെ തുറന്നു പറഞ്ഞത്.
‘രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും അദ്ദേഹത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് തവണയില്‍ കൂടുതല്‍ ആഷിഖി സിനിമ കണ്ടിട്ടുണ്ടെന്നും’ കരീന പറഞ്ഞു.