ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയെടുത്ത് ലിയോപാഡ് പ്രിന്റ് ജാക്കറ്റില്‍ കരീന കപൂര്‍

ബോളിവുഡിന്റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടന്നുതന്നെ വൈറലാകാറുണ്ട്. കരീന വസ്ത്രങ്ങളില്‍ നടത്തുന്ന പരീക്ഷണം ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടികൊടുക്കാറുമുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം സെയ്ഫിനോടൊപ്പം പ്രത്യേക്ഷപ്പെട്ട കരീനയുടെ വസ്ത്രവും ഫാഷന്‍ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ്. പുളളിപ്പുലിയുടെ തോലിന് സമാനമായ ജാക്കറ്റാണ് കരീന ധരിച്ചത്. ‘Judy Zhang’ കളക്ഷനിലുളള ലിയോപാഡ് പ്രിന്റ് ജാക്കറ്റ് കരീനയെ കൂടുതല്‍ സ്‌റ്റൈലിഷാക്കി.

തലമുടി അഴിച്ചിട്ട് നൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. താരത്തിനൊപ്പം തന്നെ സ്റ്റൈലിഷ് ലുക്കിലാണ് സെയ്ഫും പ്രത്യക്ഷപ്പെട്ടത്.

Top