കാര്‍ഗില്‍ ദിനം; വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ കഴിയാതിരുന്നത്.

സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളില്‍ ഒന്നാണ് കാര്‍ഗില്‍ യുദ്ധം. ദ്രാസ് മേഖലയില്‍ ആടിനെ തേടിയിറങ്ങിയ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തെ അറിയിച്ചത്. തൊട്ട് പിന്നാലെ കര നാവിക വ്യോമ സേനകള്‍ ഒരുമിച്ച് നിരന്നു. ഇന്ത്യ ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു.1999 മെയ് രണ്ടു മുതല്‍ മുതല്‍ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.

യുദ്ധത്തില്‍ 527 ജവാന്മാരാണ് മരിച്ചത്. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിയച്ചതിന്റെ ഓര്‍മ്മയ്ക്കാണ് എല്ലാ ജൂലൈ 26നും കാര്‍ഗില്‍ വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്.

 

Top