കരിക്ക് വെബ് സീരിസ് ഫെയിം സ്‌നേഹ ബാബു വിവാഹിതയായി

രിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സീരിസ് സിനിമാ താരം സ്‌നേഹ ബാബു വിവാഹിതയായി. വരനും ‘കരിക്ക്’ കുടുംബത്തില്‍ നിന്നാണ്. സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്‍. ‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്‌നേഹയും എത്തിയിരുന്നു.

വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്‌നേഹ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടു.
ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് സ്‌നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്‌നേഹയുടെ പഠനം. ഇന്റീയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലില്‍ അവസരം ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by SNEHA BABU. (@sneha_babu_21)

Top