കരിക്കകം വാഹന അപകടം ; ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ മരിച്ചു

accident

തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ മരിച്ചു. 7 വര്‍ഷമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു.

2011 ഫെബ്രുവരി 17 ന് സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാര്‍ത്ഥികള്‍ ആണ് മരിച്ചത്. രക്ഷപെട്ടത് ഇര്‍ഫാന്‍ മാത്രമായിരുന്നു. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. സങ്കീര്‍ണ്ണമായ ചികിത്സകളുടെയും ഫലമായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.

Top