റിയാദ്: സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഇത്തിഹാദ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കരീം ബെന്‍സീമ. ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റാണെന്ന് ബെന്‍സീമ പ്രതികരിച്ചു. സൗദി പ്രോ ലീഗിന്റെ സീസണ്‍ ഇടവേളയില്‍ ബെന്‍സീമ ക്ലബില്‍ നിന്ന് അവധി എടുത്തിരുന്നു. ക്ലബ് ഒഫിഷ്യലുകളുടെ അനുമതിയില്ലാതെയാണ് താരം അവധിയെടുത്തത്. ഇതിന് പിന്നാലെയാണ് ബെന്‍സീമ സൗദി വിടുന്നെന്ന വാര്‍ത്തകള്‍ ഉയര്‍ന്നത്.
സൗദി പ്രോ ലീ?ഗില്‍ നിലവിലത്തെ ചാമ്പ്യന്മാരാണ് അല്‍ ഇത്തിഹാദ്. എന്നാല്‍ ഈ സീസണില്‍ ഇത്തിഹാദ് ഏഴാം സ്ഥാനത്താണ്. മോശം പ്രകടനത്തില്‍ ബെന്‍സീമയ്‌ക്കെതിരെ ഇത്തിഹാദിന്റെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ താരം സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചു. ഇക്കാരണങ്ങളും ബെന്‍സീമ സൗദി വിടുമെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു.
ബെന്‍സീമ സൗദി വിടുന്നെന്ന വാദങ്ങള്‍ ക്ലബ് അധികൃതരും നിഷേധിച്ചു. അത്തരത്തിലുള്ള ഒരു പരാമര്‍ശവും അറിഞ്ഞിട്ടില്ലെന്നാണ് ക്ലബ് അറിയിക്കുന്നത്.