കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മിശ്രിത രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1400 ഗ്രാം സ്വര്‍ണം പിടികൂടി. 45 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
സംഭവത്തില്‍ 3പേര്‍ പിടിയിലായിട്ടുണ്ട്. ഭട്കല്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, മാംഗളൂര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇരുവരില്‍ നിന്നും ആറ് ഗുളികകള്‍ വീതമാണ് പിടിച്ചെടുത്തത്.
അതേസമയം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും മൂന്നേകാല്‍ കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വിമാനത്താവള ജീവനക്കാരനടക്കം രണ്ടു പേര്‍ പിടിയിലായി.
സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയേയും ക്ലീനിംഗ് സൂപ്പര്‍വൈസറേയുമാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ ബാത്ത്റൂമില്‍ വെച്ചിരിക്കുകയായിരുന്ന സ്വര്‍ണം പുറത്തുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.