കരിപ്പൂര്‍ ദുരന്തം: മരണസംഖ്യയിലെ ആശയക്കുഴപ്പം തീര്‍ന്നു, മരണം 18

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാള്‍ കരിപ്പൂരില്‍ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 5 പേര്‍ മരിച്ചു.

രണ്ട് ഗര്‍ഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് മൈത്ര ആശുപത്രിയിലുള്ള ഗര്‍ഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണികള്‍ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

മരിച്ചവരുടെ പേര് വിവരങ്ങള്‍:
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍: (28 പേര്‍ ചികിത്സയില്‍)
1. ലൈലാബി, 51, മലപ്പുറം, എടപ്പാള്‍ സ്വദേശിനി
2. മനാല്‍ അഹമ്മദ്, 25, വടകര നാദാപുരം സ്വദേശിനി
3. ഷഹീര്‍ സയ്യിദ്, 36, തിരൂര്‍ സ്വദേശി
4. മുഹമ്മദ് റിയാസ്, 24, പാലക്കാട് മുണ്ടക്കോട്ട് കുറിശ്ശി സ്വദേശി
5. അയിഷ ദുവ, രണ്ട് വയസ്സ്, പാലക്കാട്
6. സിനോബിയ, 40 വയസ്സ്
മൈത്ര ആശുപത്രി: (7 പേര്‍ ചികിത്സയില്‍) ആരും മരിച്ചിട്ടില്ല
ബേബി മെമ്മോറിയല്‍ ആശുപത്രി: (29 പേര്‍ ചികിത്സയില്‍)
7. ഷറഫുദ്ദീന്‍, 35, കുന്നമംഗലം പിലാശ്ശേരി സ്വദേശി
8. രാജീവന്‍ ചെരക്കാപ്പറമ്പില്‍, 61, ബാലുശ്ശേരി സ്വദേശി
ബീച്ച് ആശുപത്രി: (13 പേര്‍ ചികിത്സയില്‍) ആരും മരിച്ചിട്ടില്ല
മിംസ് ആശുപത്രി (39 പേര്‍ ചികിത്സയില്‍)
9. ഷെസ ഫാത്തിമ, രണ്ട് വയസ്സ്
10. അഖിലേഷ് കുമാര്‍ – കോ പൈലറ്റ്
11. ദീപക് സാഠേ – പൈലറ്റ്
12. സുധീര്‍ വാര്യത്ത്, 46 വയസ്സ്
റെഡ് ക്രസന്റ് ആശുപത്രി, കോഴിക്കോട് – 7 പേര്‍ ചികിത്സയില്‍
13. ജാനകി കുന്നോത്ത്, 55 വയസ്സ്,
കോഴിക്കോട് കോഴിക്കോട് മാതൃശിശു ആശുപത്രി – (3 കുട്ടികള്‍ ചികിത്സയില്‍)
14. അസം മുഹമ്മദ് ചെമ്പായി- 10 മാസം, കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി
15. ഷാഹിറ ബാനു, 29, അഫ്‌സലിന്റെ അമ്മ, കോഴിക്കോട് സ്വദേശി
16. ശാന്ത മരയ്ക്കാട്ട്, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി
17. രമ്യ മുരളീധരന്‍, 32 വയസ്സ്, കോഴിക്കോട്
18. ശിവാത്മിക, 5 വയസ്സ്,
കോഴിക്കോട് ഇഖ്‌റ ആശുപത്രി- 5 പേര്‍ ചികിത്സയില്‍

Top