കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം
നേരത്തെ ഉണ്ടായിരുന്ന കാറ്റഗറി 9ല്‍ നിന്ന് 7 ആയി കുറച്ചിരുന്നു. അതിനാല്‍ ഇനി മുതല്‍ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ ഇനി കരിപ്പൂരില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുകയുള്ളൂ.
ബോയിംഗ് 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഈ വിമാനത്താവളത്തില്‍ ഇറങ്ങുവാന്‍ സാധിക്കുകയില്ല. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക.
ഈ നടപടിയ്‌ക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, വിമാനത്താവളത്തിന്റെ കാറ്റഗറി 9 ആയി നില നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി വ്യക്തമാക്കി.