കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനിടെ കേസില്‍ അറസ്റ്റിലായ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന സൂഫിയാന്‍ റിമാന്‍ഡിലാണ്.

അര്‍ജുന്‍ തില്ലങ്കേരി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സംഘം തുടര്‍ച്ചയായി കൊടുവള്ളി സംഘത്തിന്റെ കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകുന്നത് തടയാനാണ് ചെര്‍പ്പുളശ്ശേരി സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് സുഫിയാന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇനിയും സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കാനാണ് സ്വര്‍ണ്ണത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഇത്ര വലിയ സംഘത്തെ നിയോഗിക്കേണ്ടി വന്നതെന്നും സൂഫിയാന്‍ പൊലീസിനോട് പറഞ്ഞു.

 

Top