കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാകേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൊടുവള്ളി സംഘത്തില്‍പെട്ട വട്ടോളി സ്വദേശി കോട്ടോപറമ്പില്‍ മുഹമ്മദ് റാഫി(31)യാണ് പിടിയിലായത്.
രഹസ്യതാവളത്തില്‍നിന്ന് റാഫിയെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 16ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 34 ആയി.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടത്തല്‍. കേസില്‍ 17 പ്രതികളെ കൂടി അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് അംഗീകരിച്ചിരുന്നു.
കൊടുവള്ളി സംഘത്തലവന്‍ സുഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. 17 പ്രതികളും രാമനാട്ടുകര അപകടക്കേസില്‍ ഇപ്പോള്‍ ജയിലിലാണുള്ളത്. കോടതിയുടെ അനുമതി ലഭിച്ചതിനാല്‍ ഓണത്തിനുശേഷം പ്രതികളെ ജയിലിലെത്തി കസ്റ്റംസ് അറസ്റ്റ് രേഖപെടുത്തും.