തിരുവനന്തപുരം :കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ചാ കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നുവെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു പദ്ധതി. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റിയാസിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ കുറച്ച് രേഖകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇക്കാര്യങ്ങള്‍ പൊലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ പദ്ധിതിയിട്ടെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു.
പ്രതികളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പൊലീസ് ഇനി കണ്ടെത്താനുണ്ട്. നിലവില്‍ സ്വര്‍ണ കവര്‍ച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഗുണ്ടാ പശ്ചാത്തലമുണ്ട്.