തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ മൂന്നിലൊരു പങ്ക് പോകുന്നത് സിപിഎമ്മിനെന്നാണ് പ്രതികളുടെ വെളിപ്പെടുത്തലെന്നും കേസില്‍ ഇപ്പോള്‍ പുറച്ച് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനിയും ബാക്കി വരാന്‍ ഇരിക്കുന്നത് ഉള്ളൂ. സിപിഎം തടിച്ച് കൊഴുക്കുന്നത് കള്ളക്കടത്ത് സംഘങ്ങളുടെ പിന്തുണയോടെയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത വര്‍ഗീയ ഭീകരവാദ ശക്തികളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ നടന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഒരെണ്ണം പോലും തെളിയിക്കാനായിട്ടില്ല. മരം കൊള്ളയുടെ പങ്ക് പറ്റിയിരിക്കുന്നത് ഭരണ നേതൃത്വമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയ തീരുമാനമായിരുന്നു വനം കൊള്ള. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം അടിച്ചുമാറ്റല്‍ അല്ലാതെ എന്ത് കൊവിഡ് പ്രതിരോധമാണ് നടത്തുന്നത് എന്ന് കേരളം വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സൗജന്യ വാക്‌സീന്‍ ഉള്‍പ്പടെ ഉള്ള എല്ലാം കേന്ദ്രം നല്‍കുന്നതാണ്. ഇതൊക്കെ സ്വന്തം നേട്ടമാണ് എന്ന് കാണിച്ച് 6 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.