കൊണ്ടോട്ടി: റണ്‍വേ നവീകരണത്തിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ സര്‍വീസ് പുനരാരംഭിക്കാനിരിക്കെ വീണ്ടും തടസ്സവുമായി വിമാനത്താവള അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ രംഗത്ത്.
ജൂണ്‍ പകുതിയോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ഉന്നത ഉദ്യോഗസ്ഥന്റെ തടസ്സവാദങ്ങള്‍ മൂലം ഇനി സര്‍വീസ് പുനരാരംഭിക്കുവാന്‍ താമസമുണ്ടാകും.
ഒരിക്കല്‍ അനുമതി നല്‍കി അന്തിമ അംഗീകാരത്തിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) നല്‍കിയ വിഷയത്തിലാണ് അതോറിറ്റിയിലെ ഓപ്പറേഷന്‍സ് വിഭാഗത്തിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ സാങ്കേതിക തടസ്സം ഉയര്‍ത്തിയിരിക്കുന്നത്. ഇദ്ദേഹം നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലും ഉയര്‍ന്ന തസ്തികയിലുണ്ടായിരുന്നു. സര്‍വീസ് ആരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതോറിറ്റി വിശദീകരണം തേടിയത്.