ഇന്ന് കര്‍ക്കിടക വാവ് ബലി; ജനകൂട്ടം കൂടുന്നതരത്തില്‍ ചടങ്ങുകള്‍ അനുവദിക്കില്ല

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടക വാവുബലി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പതിവായി ആളുകള്‍ ബലിതര്‍പ്പണത്തിനെത്തുന്ന തീര്‍ഥാടന കേന്ദ്രങ്ങളിലെല്ലാം ഇക്കുറി ആളുകള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാവില്ല.

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ കൂട്ട നമസ്‌കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങള്‍ക്ക് പ്രവേശനമില്ല. ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Top