കര്‍ക്കിടക വാവ് ബലിതര്‍പ്പണം; ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് പി.സി ജോര്‍ജ്

കോട്ടയം: കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഓഗസ്റ്റ് 8ന് ആണ് കര്‍ക്കിടക വാവ് ദിവസം. കര്‍ക്കിടക വാവ് എന്നത് ഹൈന്ദവ സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ്. അന്നത്തെ ദിവസം തിരക്കില്ലാതെ ബലിതര്‍പ്പണം നടത്തുന്നതിന് വേണ്ട സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

നേരത്തെ ഉണ്ടായിരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ശനിയും ഞായറും ഉണ്ടായിരുന്ന ലോക്ക്ഡൗണ്‍ ഞായറാഴ്ചത്തേക്ക് മാത്രമായി ചുരുക്കി. അതേസമയം സ്വാതന്ത്ര്യ ദിനത്തിലും ഓണത്തിനും ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Top