ആഡംബര കാറുകളുടെ രാജാവ്; ലോകത്തിലെ ഏറ്റവും വിലയുള്ള എസ്‌യുവി

ഡംബര കാറുകളെല്ലാം മുട്ടു മടക്കുന്ന ജഗവീരന്‍. ലോകത്തിലെ ഏറ്റവും വിലയുള്ള എസ്‌യുവി എന്ന നേട്ടവും ബോഡി കാള്‍മന്‍ കിങിന് സ്വന്തം.
1.08 ദശലക്ഷം ഡോളര്‍ മുതല്‍ 3.8 ദശലക്ഷം ഡോളര്‍ വരെയാണ് ഈ എസ്‌യുവിയ്ക്ക് വില.

ഈ വിലമതിക്കുന്ന കാര്‍ നിര്‍മ്മിച്ചിരിക്കുന്നത് 1800 പേര്‍ അടങ്ങുന്ന യൂറോപ്യന്‍ സംഘമാണ്. കാര്‍ബണ്‍ ഫൈബറിലും സ്റ്റീലുമാണ് കാര്‍മാന്‍ കിങ്ങിന്റെ ബോഡി നിര്‍മിച്ചത്. ഈ കാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ചൈനയിലെ ഐഎടി സംഘമാണ്. ലോകത്തില്‍ ഇത്തരത്തിലുള്ള 12 എണ്ണം മാത്രമേ നിര്‍മിക്കുകയുള്ളൂ.

കാള്‍മന്‍ കിങിന്റെ ഭാരം 4,500 കിലോഗ്രാമാണ്. ബുള്ളറ്റ് പ്രൂഫ് കവചമുള്ള മോഡല്‍ തെരഞ്ഞെടുത്താല്‍ ഭാരം 6,000 കിലോയായി വര്‍ദ്ധിക്കുകയും ചെയ്യും. ഫോഡിന്റെ തന്നെ എഫ് 550യുടെ 6.8 ലീറ്റര്‍ വി 12 എന്‍ജിനാണ് എസ്യുവിക്ക് കരുത്ത് പകരുന്നത്. 400 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗം 220 കിലോമീറ്റര്‍ ആണ്.

അത്യാധുനികമായ എല്ലാ സംവിധാനങ്ങളും ഈ കാറില്‍ അടങ്ങിയിട്ടുണ്ട്. എച്ച്ഡി സൗണ്ട് സിറ്റം, എച്ച്ഡി 4കെ ടിവി, പണം സൂക്ഷിക്കാന്‍ സെയ്ഫ്, ഫോണ്‍ പ്രൊജക്ഷന്‍ സിസ്റ്റം, ഓപ്ഷണല്‍ സാറ്റ്ലൈറ്റ് ടിവി, ഓപ്ഷണല്‍ സാറ്റ്ലൈറ്റ് ഫോണ്‍, കോഫി മെഷിന്‍, ഇലക്ട്രിക് ടേബിള്‍, എയര്‍ പ്യൂരിഫയര്‍, നിയോണ്‍ ലൈറ്റ്‌സ്, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങള്‍ കാള്‍മനില്‍ ഉണ്ട്.

Top