ബംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ഒരു എംഎല്‍എ കൂടി രാജി വച്ചു. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ എംഎല്‍എ ആനന്ദ് സിങ്ങിന് പിന്നാലെ രമേഷ് ജാര്‍ക്കിഹോളിയും എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ക്കാണ് ജാര്‍ക്കിഹോളി രാജി സമര്‍പ്പിച്ചത്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടക സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും ഭീഷണിയിലായിരിക്കുകയാണ്. എച്ച്.ഡി കുമാരസ്വാമി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ കര്‍ണാടകത്തില്‍ നടക്കുന്നത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ന്നാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ അറിയിച്ചു.ജൂലായ് 12ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. രാവിലെ രാജിവച്ച ആനന്ദ് സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എംഎല്‍എമാര്‍ രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു. സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വസതിയിലാണ് യോഗം നടക്കുക.