ബംഗളൂരു: ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് ബിജെപി. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണ്ണര്‍ക്ക് കത്ത് കൈമാറിയത്. വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ലെന്നും ഇപ്പാള്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണെന്നും കാണിച്ചാണ് കത്ത്.
ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു.