ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോള്‍ ക്രിക്കറ്റ് കളിച്ച് ബിഎസ് യെദ്യൂരപ്പ. വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഒന്നാകെ കാത്തിരുന്ന നേരത്ത് യെദ്യൂരപ്പയും പാര്‍ട്ടി എംഎല്‍എമാരും ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയിരിക്കുകയായിരുന്നു.
ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചതിന് പിന്നില്‍ യെദ്യൂരപ്പയുടെ ബുദ്ധിയാണെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. ഭരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും നെട്ടോട്ടമോടുന്നതിനിടയിലാണ് ഏറെ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്ന യെദ്യൂരപ്പയുടെ ചിത്രം ബിജെപി മീഡിയ സെല്‍ പുറത്തുവിട്ടത്.
ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന യെലഹങ്കയിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്. എംഎല്‍എമാരായ രേണുകാചാര്യ, എസ് ആര്‍ വിശ്വനാഥ് എന്നിവര്‍ക്കൊപ്പമാണ് യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്നത്.