വിജയപുര : ഭിന്നിപ്പിച്ച് ഭരിക്കുകയാണ് കോണ്‍ഗ്രസ്സ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. അതിനാല്‍, കര്‍ണാടകയില്‍ നിന്ന് ഇത്തവണ കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്നും വിജയപരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.
ജാതിയുടേയും മതത്തിന്റേയും പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം അവര്‍ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്നതാണ്. സഹോദരങ്ങളെ പോലെ ജീവിക്കേണ്ടവരെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് കോണ്‍ഗ്രസ് എപ്പോഴും സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന് ബസവേശ്വരയുടെ അനുയായികള്‍ അനുവദിക്കില്ല. എന്തുവില കൊടുത്തും അവര്‍ അതിനെ ചെറുക്കും – മോദി പറഞ്ഞു.
കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിയുടെ കറ പുരളാത്ത ഒരു മന്ത്രി പോലും സിദ്ധരാമയ്യയുടെ സര്‍ക്കാരിലില്ലെന്നും മോദി പറഞ്ഞു. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ലിംഗായത്തുകള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിരുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്.യെദിയൂരപ്പ ഉള്‍പ്പെടുന്ന ലിംഗായത്ത് സമുദായത്തിനിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ഇതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുമെന്ന് മോദി പരിഹസിച്ചു. കര്‍ണാടകത്തിലെ കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. സംസ്ഥാനം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. കരാറുകാരും ജലസേചന മന്ത്രിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും മോദി പറഞ്ഞു.