മാരി സെല്‍വരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ‘കര്‍ണന്‍’ ചിത്രം കേരളത്തിലെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ് ചിത്രത്തിന്റെ കേരള തിയേറ്ററുകളിലെ പ്രദര്‍ശാനവകാശം സ്വന്തമാക്കി.
പരിയേറും പെരുമാള്‍ ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകന്‍ 1991ല്‍ തിരുനെല്‍വേലിയില്‍ നടന്ന ജാതീയ സംഘര്‍ഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളിതാരം രജിഷ വിജയനാണ് നായിക. ഏപ്രില്‍ ഒമ്പതിനാണ് കര്‍ണന്‍ തിയേറ്ററുകളിലെത്തുന്നത് യോഗി ബാബു, ലാല്‍, നടരാജ്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തമിഴകത്തെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് സംഗീതസംവിധായകന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് കര്‍ണന്‍ നിര്‍മിക്കുന്നത്. കഥയിലും അവതരണത്തിലും തമിഴ്‌നാട്ടിലെ ജാതീയ വിവേചനങ്ങളെയും സാമൂഹിക കാഴ്ചപ്പാടുകളെയും തുറന്നുകാട്ടിയ ചിത്രമായിരുന്നു പരിയേറും പെരുമാള്‍. ‘കുതിര കയറും പെരുമാള്‍’ എന്നര്‍ഥം വരുന്ന ചിത്രത്തിന്റെ പേരുമായി കര്‍ണന് സാമ്യമുണ്ടെന്നായിരുന്നു ചിത്രത്തിലെ ടീസറിന് പ്രേക്ഷകര്‍ നല്‍കിയ അഭിപ്രായം.