കര്‍ണാടകയില്‍ വനംമന്ത്രി ആനന്ദ് സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വനംമന്ത്രി ആനന്ദ് സിംഗിനാണ് രോഗം ബാധിച്ചത്.

രോഗലക്ഷണം ഇല്ലാത്തതിനാല്‍ ഹോസപെട്ടയിലെ വീട്ടില്‍ കോറന്റൈനിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് മന്ത്രിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top