ബംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ച് കര്‍ണാടക ബിജെപി എംഎല്‍എ എം.ജയറാം. വെള്ളിയാഴ്ച കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് അനുയായികളുമായാണ് എംഎല്‍എ പിറന്നാള്‍ ആഘോഷിച്ചത്.
വെളുത്ത കൈയുറകള്‍ ധരിച്ച് ഇയാള്‍ ചോക്ലേറ്റ് കേക്ക് മുറിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. മാത്രമല്ല ഇവിടെ എത്തിയ എല്ലാവര്ക്കും ബിരിയാണി വിളമ്പുകയും ചെയ്തിരുന്നു.
തുമകുരു ജില്ലയിലെ തുരുവേകരെ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി ജനപ്രതിനിധിയാണ് ജയറാം.
നേരത്തെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തന്നെ ലോക്ക്ഡൗണ്‍ ലംഘിച്ചിരുന്നു. മാര്‍ച്ച് 15 ന് ബെല്‍ഗാവിയില്‍ നടന്ന ബിജെപി നേതാവിന്റെ വിവാഹച്ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.