ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കേറിയ നാലുമാസമായിട്ടേ ഉള്ളൂ അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് നിര്‍ണായകമാണ്.
തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കിയത്. ജയിച്ചാല്‍ ഇവരില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്ക് ചേക്കേറിയത്.
ഡിസംബര്‍ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതെരഞ്ഞെടുപ്പില്‍ എല്ലാപാര്‍ട്ടികളും നടത്തിയത്. കോണ്‍ഗ്രസിനായി മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചാരണം. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്.
ലീഡ് നില ഇങ്ങനെ;
ബി.ജെ.പി : 12
കോണ്‍ഗ്രസ് : 2
ജെഡിഎസ് :0
മറ്റുള്ളവ : 1