ബംഗളൂരു: കര്‍ണ്ണാടകയില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ഹൈദരാബാദില്‍. ഇന്നു പുലര്‍ച്ചയോടെ ബംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച എം എല്‍ എമാര്‍ രാവിലെയാണ് ഹൈദരാബാദിലെത്തിയത്. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ റോഡ് മാര്‍ഗം രണ്ടു ബസുകളിലായാണ് എംഎല്‍എമാരെ ഹൈദരാബാദിലെ ബേഞ്ചരാ ഹില്‍സ് റിസോര്‍ട്ടിലേക്ക് എത്തിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഡി.കെ. ശിവകുമാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എംഎല്‍എമാരെ മാറ്റുന്നതിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗം ഹൈദരാബാദില്‍ എത്തിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ്സ് എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ള റിസോര്‍ട്ടിന്റെ സുരക്ഷ യെദിയൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. റിസോര്‍ട്ടിനു മുന്നില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരെ തിരിച്ചുവിളിക്കാന്‍ യെദിയൂരപ്പ പൊലീസ് മേധാവിക്കു നിര്‍ദേശവും നല്‍കി. ഇതോടെയാണ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചത്.