പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മാതൃകയില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കാം കി ബാത്ത്

sidharammaya

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിവാര റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തിന്റെ മാതൃകയില്‍ കാം കി ബാത്ത് എന്ന പേരില്‍ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടി ആരംഭിക്കാനൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

വ്യത്യസ്ത വിഷയങ്ങളിലും സംസ്ഥാനസര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ചുമുള്ള സിദ്ധരാമയ്യയുടെ പ്രഭാഷണം സംസ്ഥാനത്തെ 195 താലൂക്ക് ആസ്ഥാനങ്ങളിലും പ്രത്യേകം സജ്ജീകരിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളിലൂടെയായിരിക്കും സംപ്രേഷണം ചെയ്യുക. ഈ പദ്ധതിക്കായി 17 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഓഫീസിനോടു ചേര്‍ന്ന് സജ്ജമാക്കിയ വരുണ സ്റ്റുഡിയോയിലായിരിക്കും പ്രസംഗം റെക്കോര്‍ഡ് ചെയ്യുക.

മാത്രമല്ല ഇതോടൊപ്പം എല്ലാ ജില്ലകളിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് വികസന മേളകള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

Top