വിശ്വാസവോട്ടെടുപ്പ് വൈകുന്നു; സഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി പ്രതിഷേധം

ബെംഗളുരു:വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍. ‘വിധാന്‍ സൗധ’യില്‍ കിടന്നുറങ്ങിയാണ് എംഎല്‍എമാരുടെ പ്രതിഷേധം.

എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഉറപ്പുള്ളതിനാലാണ് കോണ്‍ഗ്രസ്- ജനദാതാള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

രാത്രി വൈകിയും പ്രതിഷേധിച്ചതിന് ശേഷമാണ് ബിഎസ് യെദ്യൂരപ്പയും മറ്റ് എംഎല്‍എമാരും നിയമസഭ മന്ദിരത്തില്‍ തന്നെ കിടന്നുറങ്ങിയത്. അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ചാണ് യെദ്യുരപ്പ ഉറങ്ങിയത്. സോഫയിലും നിലത്തുമായി കിടന്നുറങ്ങി മറ്റ് എംഎല്‍എമാരും പ്രതിഷേധം അറിയിച്ചു.

പ്രതിഷേധം തുടരുന്ന ബിജെപി എംഎല്‍എമാരെ കാണാന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര പുലര്‍ച്ചെ സഭയിലെത്തി. കുമാരസ്വാമിക്ക് ഇന്ന് വിടവാങ്ങല്‍ പ്രസംഗം നടത്താനുളള ദിനമാണെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

Top