കര്‍ണാടക: കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് എന്ത് അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും വേണുഗോപാല്‍ പ്രതികരിച്ചു.