ഇന്നും വിശ്വാസവോട്ടെടുപ്പ് നടന്നില്ല; നപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍

Kumaraswamy.

ബെംഗളുരു: കര്‍ണാടകയില്‍ ഇന്നും വിശ്വാസവോട്ടെടുപ്പ് നടന്നില്ല. ഇന്ന് വൈകിട്ട് ആറുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ വാജുഭായി വാലയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞത്.

വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചര്‍ച്ച ഇന്ന് തന്നെ തീര്‍ക്കുന്നതാണ് നല്ലതെന്നും വോട്ടെടുപ്പ് ചൊവ്വാഴ്ച വരെ നീട്ടാനാവില്ലെന്നും സ്പീക്കര്‍ പ്രതികരിക്കുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രി കുമാര സ്വാമിയും പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും വിപ്പ് സംബന്ധിച്ച് വ്യക്തതത തേടി സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി നല്‍കി. പതിനഞ്ച് വിമത എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിപ്പ് ബാധകമല്ലെന്ന വ്യാഖ്യാനത്തിന് ഇത് കാരണമാകുന്നതായി ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അവകാശം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോടതിക്ക് കഴിയില്ല. കോണ്‍ഗ്രസ് നിയമസഭ കക്ഷിനേതാവിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടി.

Top