കര്‍ണാടകയില്‍ ഡിഫ്തീരിയ രോഗലക്ഷണം; 21 വിദ്യര്‍ത്ഥികള്‍ ആശുപത്രിയില്‍

fever

ഗുല്‍ബര്‍ഗ: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ 21 വിദ്യര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇവര്‍.

വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ ആരംഭിച്ചെന്നും ഹോസ്റ്റലില്‍ താമസിക്കുന്ന 110 വിദ്യാര്‍ഥികളെയും 30 ജീവനക്കാരെയും പരിശോധിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Top