ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. 1983 മുതല്‍ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ചാമുണ്ഡേശ്വരി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വരുണ മണ്ഡലത്തില്‍ നിന്നുമാണ് സിദ്ധരാമയ്യ മത്സരിച്ചത്. ഇത്തവണ വരുണയില്‍ നിന്ന് മകന്‍ യതീന്ദ്ര മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയിക്കുന്ന ഘടകമായാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും തുറന്ന പോരാട്ടമാണ് നടത്തുന്നത്. എച്ച്.ഡി ദേവ ഗൗഡയുടെ ജനതാദള്‍ സെക്കുലറും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയും മത്സരരംഗത്തുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരില്‍ അഞ്ചു ദിവസത്തെ പ്രചരണ പരിപാടിക്ക് സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. അതേസമയം, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രചരണത്തിനായി നാളെ മൈസൂരിലെത്തും.