ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയെ കുറിച്ച് ബിജെപി നേരത്തെ അറിഞ്ഞിരുന്നുവെന്ന് ആരോപണം. കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് കമ്മീഷന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.
ബിജെപി ഐടി സെല്‍ മേധാവി തിരഞ്ഞെടുപ്പ് സംബന്ധിച്ച തിയതി ട്വീറ്റ് ചെയ്തിരുന്നുവെന്നും കമ്മീഷന്റെ പ്രഖ്യാപനത്തിനു മുന്‍പാണ് ട്വീറ്റ് പുറത്തുവന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
കര്‍ണാടകയില്‍ മേയ് 12നാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 15ന് ഫലപ്രഖ്യാപനം ഉണ്ടാകും. ഏപ്രില്‍ 24നായിരിക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.