ബംഗളൂരു: കര്‍ണ്ണാടകയില്‍ പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കുവാന്‍ താന്‍ കയ്പ്നീര് കുടിക്കേണ്ടിവന്നെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം മതേതര സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിനാണെന്നും, അതിനായി ഇരുപാര്‍ട്ടികളും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘1985 മുതല്‍ താന്‍ ഗൗഡമാരുമായി (ജെഡിഎസ്) പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദേവഗൗഡയുടെ മകനെയും മകളെയും പരാജയപ്പെടുത്തിയിരുന്നു. നിരവധി രാഷ്ട്രീയക്കളികള്‍ നടന്നിരുന്നു. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം സംരക്ഷിക്കാന്‍ ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എല്ലാം മറക്കേണ്ടിവന്നു.’ ശിവകുമാര്‍ പറയുന്നു.