ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്നു ലോക്‌സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ നാലിലും സഖ്യത്തിനു മുന്നേറ്റം.
ഷിമോഗ ലോക്‌സഭാ സീറ്റില്‍ ബിജെപി നേതാവ് ബി.എസ്. യെഡ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്ര വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ചെറിയ രീതിയിലാണെങ്കിലും ലീഡ് നിലനിര്‍ത്തിയാണാ ജെഡിഎസിന്റെ മധുബംഗാരപ്പയെ രാഘവേന്ദ്ര പരാജയപ്പെടുത്തിയത്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു.
ബിജെപി കോട്ടയായ ബെല്ലാരിയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. വിഎസ് ഉഗ്രപ്പ ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീരാമലു ജയിച്ചത് 85000 വോട്ടുകള്‍ക്കുമാണ്. മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസ് 2.25 ലക്ഷം വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു. ജാംഘണ്ഡി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദ് ന്യാമഗൗഡയാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിയ്‌ക്കെതിരെ മത്സരിക്കുന്നത്.