കര്‍ണ്ണാടക മന്ത്രിസഭ രൂപീകരണത്തിന് ധാരണയായി; 33 മന്ത്രിമാര്‍ ഉണ്ടാകും

hd-kumaraswami

ബംഗളൂരു: കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുവാന്‍ ജെഡിഎസും കോണ്‍ഗ്രസ്സും ധാരണയായതായി സൂചന. കോണ്‍ഗ്രസ്സിന് ഇരുപതും ജെഡിഎസിന് പതിമൂന്നും മന്ത്രിമാരാണ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും.

കോണ്‍ഗ്രസ്സ്-ജെഡിഎസ് സര്‍ക്കാര്‍ ബുധനാഴ്ചയാണ് അധികാരമേല്‍ക്കുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ നടക്കുക. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. വിശ്വാസം തെളിയിക്കാന്‍ പതിനഞ്ച് ദിവസം സമയമുണ്ട് കുമാരസ്വാമിക്കും. നിലവില്‍ 117 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്സ് ജെഡിഎസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

Top