ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമരയില്‍, ക്ഷുഭിതരായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

ബംഗളൂരു: വീണ്ടും വോട്ടിങ് മെഷീന്‍ വിവാദം കത്തി പടരുന്നു. കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാധാന പൂര്‍ണമായി പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ്
ബ്രിജേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബ്രിജേഷിന്റെ ട്വീറ്റ് വായിക്കാം :’ബംഗളൂരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്റ്റേജിലെ എന്റെ മാതാപിതാക്കളുടെ അപ്പാര്‍ട്‌മെന്റിന് എതിര്‍വശത്ത് അഞ്ച് ബൂത്തുകളുണ്ട്. രണ്ടാമത്തെ ബൂത്തില്‍ ഏതെങ്കിലും ബട്ടണില്‍ അമര്‍ത്തിയാല്‍ താമരയ്ക്ക് മാത്രമാണ് വോട്ടുപോകുന്നത്. ക്ഷുഭിതരായ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താതെ മടങ്ങിപോവുകയാണ്. ‘

‘രാമനഗര, ചാമരാജപേട്ട്. ഹെബ്ബല്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വോട്ടിങ് മെഷീന്‍/ വി വി പാറ്റ് എന്നിവ പ്രവര്‍ത്തനരഹിതമാണെന്നുള്ള മൂന്ന് പരാതികളാണ് ഇതിനോടകം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സ് ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്’.

Top