ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാന പൂര്‍ണമായാണ് പുരോഗമിക്കുന്നത്. ആദ്യ നാല് മണിക്കൂറില്‍ 24ശതമാനം പോളിംഗ് രേഖപ്പെടുത്തി.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ആര്‍ആര്‍ നഗറില്‍ ചെറിയ സംഘര്‍ഷം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ മരണംമൂലം ജയനഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.
224 മണ്ഡലങ്ങളിലായി 2,600 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 4.98 കോടി വോട്ടര്‍മാരാണ് കര്‍ണാടകയില്‍ ഉള്ളത്. ചൊവ്വാഴ്ചയാണ് ഫലപ്രഖ്യാപനം.