ബംഗളൂരു: കര്‍ണ്ണാടകയില്‍ ഭരണം ഉറപ്പിച്ച് ബിജെപി. അപ്രതീക്ഷിത മുന്നേറ്റം നടത്തി ബി.ജെ.പി. ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍ പ്രത്യേക പദവി നല്‍കിയ കോണ്‍ഗ്രസ്സ് സര്‍ക്കാരിന് വന്‍ പ്രഹരമേല്‍പ്പിച്ചാണ് ഈ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഭരണം ഉറപ്പിച്ചിരിക്കുന്നത്. കൂടാതെ ജെഡിയു നിര്‍ണായക ശക്തിയായി മാറിയേക്കും.
കഴിഞ്ഞ തവണത്തേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസ്സിന് കുറവുണ്ടായിരിക്കുന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. കര്‍ണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയിരിക്കുകയാണ്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.
ലീഡ് നില
കോണ്‍ഗ്രസ്സ്- 76
ബിജെപി – 104
ജെഡിഎസ് – 39
മറ്റുള്ളവ – 3