ബംഗളുരു ; കര്‍ണ്ണാടക നിയമസഭയില്‍ നാളെ വൈകിട്ട് യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ അണിയറയില്‍ നീക്കങ്ങള്‍ സജീവമായി.
ഭൂരിപക്ഷം തികയ്ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഒരു സ്വതന്ത്രനും രണ്ട് കോണ്‍ഗ്രസ്സ് എംഎൽഎമാരും ഉള്‍പ്പെടെ മൂന്ന് പേരുടെ പിന്തുണ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രതിപക്ഷത്തെ നാല് ലിംഗായത്ത് എം.എല്‍.എമാരുടെ പിന്തുണ കൂടി ബി.ജെ.പിക്ക് ലഭിച്ചതായും ഇപ്പോള്‍ സൂചനയുണ്ട്. മറ്റു ചിലരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാതെ ഇരിക്കാന്‍ കുടുംബാംഗങ്ങള്‍ വഴി തീവ്രശ്രമം നടന്നു വരികയാണ്. വിശ്വാസവോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ച് ചില എം.എല്‍.എമാര്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍
കര്‍ണ്ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീം കോടതി ഉത്തരവ് എത്തിയതിന് ശേഷം അണിയറയില്‍ നടക്കുന്ന കരുനീക്കങ്ങളില്‍ ബിജെപിയ്ക്ക് പച്ച സിഗ്നല്‍ വീഴുമോ എന്നാണ് ജനം ഉറ്റു നോക്കുന്നത്. ഇതിനിടെയാണ് ബിജെപിയ്ക്ക്
ആശ്വാസം നല്‍കുന്ന ഈ വാര്‍ത്ത എത്തുന്നത്.