ബംഗളൂരു: കര്‍ണാടകയില്‍ പ്രോംടെം സ്പീക്കറായി ബിജെപി നേതാവ് കെ.ജി ബൊപ്പയ്യയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് സുപ്രീംകോടതിയില്‍. ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ്സ് കോടതിയില്‍ ഹര്‍ജി നല്‍കി. ബൊപ്പയ്യക്കെതിരെ ഗുരുതര വിമര്‍ശനമാണ് കോണ്‍ഗ്രസ്സ് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. 2010ല്‍ പക്ഷപാതം കാട്ടിയതിന് ബൊപ്പയ്യ കോടതി വിമര്‍ശനം നേരിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.