ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം വിജയം നേടുമെന്ന് സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി. ബിജെപിയെ പരാജയപ്പെടുത്തുമെന്നും, സുപ്രീംകോടതി വിധി ചരിത്രപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
It's a historic interim order by the SC: @DrAMSinghvi
Full coverage: https://t.co/o1ka0LSrqh#NatakaInKarnataka pic.twitter.com/lyOBdq1RtP— India Today (@IndiaToday) May 18, 2018
വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്പ്പിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ നടക്കും. വിശ്വാസവോട്ടെടുപ്പില്‍ തീരുമാനമാകും വരെ നടപടികളൊന്നും സ്വീകരിക്കാന്‍ യെദിയൂരപ്പയ്ക്കാവില്ല. വിശ്വാസവോട്ടെടുപ്പോടെ എല്ലാ അവ്യക്തതയും അവസാനിക്കും, അദ്ദേഹം പറയുന്നു.