ഗവർണ്ണർ ജനാധിപത്യത്തെ കൊലപ്പെടുത്തി, രാജിവെച്ച് പോകണം; സിദ്ധരാമയ്യ

sidharammaya

ബംഗളൂരു: കര്‍ണ്ണാടക ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ഭരണഘടന അനുസരിക്കാതെ ഗവര്‍ണര്‍ അമിത് ഷായെയും മോദിയെയുമാണ് അനുസരിക്കുന്നതെന്നാണ് സിദ്ധരാമയ്യ പറയുന്നത്. ഭരണഘടനയെ അനുസരിക്കാന്‍ കഴിയാത്ത ഗവര്‍ണര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യെദിയൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസമാണ് നല്‍കിയതെന്നും, ഇത്തരം നടപടികള്‍ ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും, ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന നിലപാടാണ് ഇത്തരത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കോടതിയുടേത് ചരിത്ര വിധിയാണ്. ഒരിക്കലും ഒരു ഗവര്‍ണര്‍ക്ക് പക്ഷഭേദമുണ്ടാകരുത്. എന്നാല്‍ കര്‍ണാടകയില്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങള്‍ മാത്രമാണ് എടുത്തത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമായാലും ഭൂരിപക്ഷമുണ്ടെങ്കില്‍ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. എന്നാല്‍ വേണ്ട രേഖകളെല്ലാം കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ചിട്ടും ഗവര്‍ണര്‍ നടപടി സ്വീകരിച്ചില്ല സിദ്ധരാമയ്യ പറയുന്നു.

Top