ബംളൂരു: സര്‍ക്കാരിനുള്ള പിന്തുണ രണ്ട് എംഎല്‍എമാര്‍ പിന്‍വലിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി.
സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്രര്‍ പിന്‍വലിച്ചാലും ആശങ്കപ്പെടാനില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വരയും വ്യക്തമാക്കി.
രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ആര്‍ ശങ്കറും, എച്ച്. നാഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്.
നേരത്തെ, കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.