ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കാന്‍ നീക്കം നടത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്.
സര്‍ക്കാരിനെ വീഴ്ത്താന്‍ എല്ലാ വഴികളും തേടുകയാണ് യെദ്യൂരപ്പയെന്നും ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ചില എംഎല്‍എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി തിരികെ ബംഗളൂരുവില്‍ എത്തിച്ച് വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടികളാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാര്‍ഗവുമുപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാനാണ് അവര്‍ ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.