ബംഗളൂരു: തൃശൂരില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്തി.
പാലക്കാട്ടു നിന്നും മംഗളൂരുവിലേക്കാണ് ബസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക സ്വദേശികളായ 150 പേരാണ് തൃശൂരില്‍ കുടുങ്ങി കിടക്കുന്നത്. കര്‍ണാടക ആര്‍ടിസിയുടെ മൂന്നു ലക്ഷ്വറി ബസുകളിലാണ് ഇവരെ മംഗളൂരുവില്‍ എത്തിക്കുക.
കുടകില്‍ പ്രളയ ദുരിതം വിതച്ച മേഖലകളില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമനിരീക്ഷണം നടത്തിയിരുന്നു.
മഴയെ തുടര്‍ന്നു കുടകില്‍ നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത മഴ നാശം വിതച്ച കുടകിലേക്ക് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിന്യസിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവിക സേന, അഗ്‌നിശമനസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.