ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറൻസി പിടിച്ചെടുത്തു. ബിജെപി എംഎൽഎ മണ്ഡൽ വിരുപക്ഷപ്പയുടെ മകൻ പ്രശാന്ത് മണ്ഡലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
നാൽപ്പതു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പ്രശാന്ത് മണ്ഡലിനെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവേജ് ബോർഡിൽ ചീഫ് അക്കൗണ്ടന്റ് ആണ് പ്രശാന്ത്. പ്രശാന്തിന്റെ ഓഫിസിൽനിന്ന് 1.7 കോടി രൂപ കണ്ടെടുത്തതായി ലോകായുക്ത അറിയിച്ചു.
കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്